Saturday 29 November 2014

ഒരു ചെമ്പരത്തി പൂ രഹസ്യം

ഒരു നുണ പറയട്ടെ എന്‍ പൂവേ
ദീ യുലകില്‍ നിന്നെ മാത്രമേ ഞാന്‍ സ്നേഹിച്ചിട്ടുള്ളൂ 

നിന്‍ സ്വപ്ന വാക്ക്യം എന്നില്‍ മുഴുങ്ങുന്നു ...
നിന്‍ പേമാരി സൗന്ദര്യം നെഞ്ചിലെക്കമരുന്നു  ...
നിന്‍ വിപ്ലവ സൗന്ദര്യം സമരമായോഴുകുന്നു ...

എന്‍റെയെന്‍റെ  എന്‍ അമ്പരത്തി പൂവേ ....

മണമില്ലാ നിന്‍ ഹൃദയത്തില്‍ ...
മണക്കാനെനിക്കു മനമില്ല മണമില്ല ..
മണമില്ലാമനമ്മില്ലാതെ അലയുകയാണ് ഞാന്‍ ...
അലയില്ലാത്ത എന്‍ അലയല്‍ 
മണമില്ലാത്ത എന്‍ അലയല്‍ 
എന്‍റെ നീര്‍ സൗന്ദര്യമാണ് ....

എന്‍ തട്ടക സൗന്ദര്യ മന്ദിരത്തിലേക്ക് 
നീ വരുന്നോ എന്‍റെയെന്‍  ചെമ്പരത്തി പൂവേ
രതി പൂവേ , അമ്പരത്തി പൂവേ ...

സത്യ സൗന്ദര്യ ചെമ്പരത്തി രഹസ്യം 
നിത്യ സൗന്ദര്യ രഹസ്യം 
സത്യ നിത്യ അമര്‍ത്യ രഹസ്യം 
പരസ്യമാം രഹസ്യം വെളിപെടുത്തട്ടെ 
എന്‍റെ  ഹൃദയമാം പൂവില്‍ വിരിയുന്ന 
ദ്രശ്യമാണീ  അമ്പരത്തി പൂ 

നിന്നെ ഞാന്‍ നുള്ളില്ല പൂവേ 
കാരണം നീയതാണ് ഞാന്‍ 
ഇത് ചെമ്പരത്തി പൂ രഹസ്യം .....
  

No comments:

Post a Comment