Sunday, 2 November 2014

ചുംബിക്കാന്‍ എനിക്ക് ഒരു അവസരം


"പൊട്ടി കരയുന്ന മാത്രയില്‍ ഒരു വരമീ ചുംബനം 

 എന്‍ അമ്മയുടെ മഹത്വം അന്ന് ഞാനറിഞ്ഞു  

പിന്നെ എന്‍ കരച്ചില്‍ അമ്മയുടെ  ചുംബനത്തിനു "


"എന്നിലെ രോദനം കുഞ്ഞിലെ കേട്ട മാത്രയില്‍ 

 അവിടെ ഇരിക്കുന്നു എന്‍ മുത്തശ്ശി

മുറുക്കി തേച്ച മുഖവുമായി പിന്നെയുമൊരു              ചുംബനം "



"ജൂണിലെ മഴയില്‍ എന്‍ വിദ്യാലയത്തില്‍ 

വന്നു ചുംബനം ചൂടായി !!!!!!

എന്‍റെ പ്രിയ സുഹൃത്തിന്‍ രൂപത്തില്‍" 


"പിന്നെ ഞാന്‍ എന്‍ ചിന്തയെ ചുംബിച്ചു,

പട്ടിയെ പൂച്ചയെ അഗ്നിയെ 

പച്ച വെള്ളത്തെയും 

എന്‍ മണലിനെയും  ഞാന്‍ ചുംബിക്കട്ടെ "


"മരണത്തെ ഞാന്‍ ഇന്ന് ചുംബിക്കുന്നു

 കാരണം എന്നും നില നില്‍ക്കുന്നത് 

  ഈ അരുണ മരണമത്രേ "


"അനശ്വരമായ ഈ ചുംബനം 
ആരും കൊതിക്കുന്ന ഈ ചുംബനം 
കൃഷ്ണനും ക്രിസ്തുവും രുചിച്ചതത്രേ "


"എന്നിലെ എന്നെ ഞാന്‍ രമിക്കുന്നു

എന്നിലെ എന്നെ ഞാന്‍ വണങ്ങുന്നു

എന്‍ ആത്മ ചുംബനം എന്നില്‍ നിന്നിലൂടെ നേരുന്നു "......






No comments:

Post a Comment